ഇനി വലിയ കളികൾ മാത്രം; രജനി ചിത്രത്തിൽ വില്ലനായി ഫഹദ്

‘ജയിലറി’ന്റെ വമ്പൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തിൽ രജനിക്ക് വില്ലനായി എത്തുന്നത് മലയാളത്തിൽ നിന്നും സൂപ്പർ താരം ഫഹദ് ഫാസിൽ. ‘ജയ് ഭീം’ എന്ന ചിത്രത്തിനു ശേഷം ടി. ജെ ജ്ഞാനവേലാണ് ‘തലൈവർ 170’ എന്ന് ടാഗ് ലൈൻ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്ര’ത്തിലെ അമീർ ആയും മാരി സെൽവരാജിന്റെ ‘മാമന്നനി’ലെ രത്നവേലായും തമിഴ് സിനിമ പ്രേക്ഷകർക്കിടയിൽ വളരെ സ്വീകാര്യനായ നടനാണ് ഫഹദ് ഫാസിൽ. വിനായകന് ശേഷം മറ്റൊരു മലയാളി താരം കൂടെ രജനിക്കൊപ്പം അഭിനയിക്കുമ്പോൾ മലയാള സിനിമ പ്രേക്ഷകരും വളരെ ആകാംക്ഷയിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി രജനികാന്ത് ഇന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും  ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് കാസ്റ്റിംഗിന്റെ ഔദ്യോഗിക വിവരങ്ങൾ എക്സിലൂടെ പങ്കുവെച്ചത്. ജയിലറിലെ സംഗീത സംവിധാനത്തിന് ശേഷം അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170 നും സംഗീതം നൽകുന്നത്. രജനിയെയും ഫഹദിനെയും കൂടാതെ മഞ്ജു വാര്യർ, ദുഷാര വിജയൻ, ഋതിക സിംഗ്, റാണ ദഗുബാട്ടി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.

വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പൊലീസ് ഓഫീസറായാണ് ചിത്രത്തിൽ രജനി എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒക്ടോബർ 10 വരെയാണ് തിരുവനന്തപുരത്ത് വെച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം