ദുരിതാശ്വാസത്തിന് ബൈക്ക് റാലി; 'ഞാനെന്താ മണ്ടനാണോ?'; ട്രോളന്മാരെ ട്രോളി ഫുക്രു

ടിക്ക് ടോക്കിലെ സൂപ്പര്‍ താരമാണ് ഫുക്രു എന്ന കൃഷ്ണജീവ്. ഫുക്രു മികച്ചൊരു ബൈക്ക് സ്റ്റണ്ടര്‍ കൂടിയാണ്. എന്നാലിപ്പോള്‍ ദുരിതാശ്വാസത്തിന് എന്ന പേരില്‍ കൊട്ടാരക്കരയില്‍ നിന്ന് മലപ്പുറം വരെ ബൈക്ക് റാലി നടത്തി എന്ന തരത്തില്‍ ഫുക്രുവിനെതിരെ നിരവധി ട്രോളുകള്‍ ഉയരുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫുക്രു. ഇത്തരമൊരു റാലി നടത്താന്‍ താന്‍ മണ്ടനല്ലെന്നാണ് ഫുക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

“പുതിയൊരു ട്രോള്‍ കണ്ടു. ഞാന്‍ കേരളത്തീന്ന് ഇവിടുന്നങ്ങ് വയനാട് വരെ റാലി നടത്തി എന്തോ സഹായിക്കാന്‍ പോയെന്ന്. ഇതാരാ പറഞ്ഞേ ഇവിടുന്ന് അങ്ങ് വരെ റാലി നടത്തിയെന്ന്. ഞാനെന്താ മണ്ടനാണോ? എന്റെകൂടെ വന്ന എഴുപത് പേര്‍ മണ്ടന്‍മാരാണോ? വെറും മൂന്ന് കിലോമീറ്ററാണ് ഞാന്‍ റാലി നടത്തിയത്. ഒരു പൊലീസുകാരന്‍ വന്ന് എന്തോ മണ്ടത്തരം പറഞ്ഞതിന്, അത് ഏറ്റുപിടിച്ച് കുറേപ്പേര് ട്രോളി നടക്കുന്നുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. അവര്‍ക്ക് പബ്ലിസിറ്റിയാകും.”

Image may contain: 1 person, text

Image may contain: 1 person, smiling, meme and text

“പക്ഷെ ട്രോളുകാരന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കേരളം ഫുള്ള് എന്നെ അറിയിച്ചു. ഞാന്‍ ചെയ്തത് ആരേയും ബോധിപ്പിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ചെയ്തതിന്റെ കാര്യങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമുണ്ട്. ട്രോളന്‍മാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇന്ത്യ ഫുള്ളുമൊന്ന് എന്നെ അറിയിക്കണം. നിങ്ങള്‍ ട്രോളുന്നതിന്റെ താഴെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ കൂടെ ഇട്ടാല്‍ നന്നായിരിക്കും. അത് നിങ്ങള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല.” ഫുക്രു വീഡിയോയില്‍ പറഞ്ഞു.

https://www.instagram.com/p/B1O7f6HloOq/?utm_source=ig_web_copy_link

Image may contain: 3 people, people smiling, text

കൊട്ടാരക്കരയില്‍ നിന്ന് അടുത്തുള്ള വെട്ടക്കവല സ്‌കൂള്‍ ഗ്രൗണ്ട് വരെയുള്ള ഏകദേശം 3 കിലോമീറ്റര്‍ ദൂരം മാത്രമാണ് ബൈക്ക് റാലി നടത്തിയതെന്ന് മനോരമയുമായുള്ള അഭിമുഖത്തില്‍ ഫുക്രു പറഞ്ഞു. അമ്പതോളം പുതിയ ഷര്‍ട്ടുകളും ഭക്ഷണ സാധനങ്ങളും ഈ റാലി നടത്തിയതിലൂടെ തങ്ങള്‍ക്ക് കിട്ടിയെന്നും അതിന്റെ വിവരങ്ങളെല്ലാം കൊട്ടാരക്കര സിവില്‍ സ്റ്റേഷനിലുണ്ടെന്നും ഫുക്രു പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ