കുടുംബാന്തരീക്ഷത്തില്‍ ഒരു ക്രൈം ത്രില്ലര്‍; 'സെയ്ഫ്' പ്രൊമോ വീഡിയോ

പ്രേക്ഷകരെ ആകാംക്ഷയുടെ മുനയില്‍ നിര്‍ത്തി ത്രില്ലടിപ്പിക്കാന്‍ സെയ്ഫ് വരുന്നു. സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്വമാണ് എന്ന ചോദ്യത്തിന് പുതിയ കാഴ്ചപ്പാടിലൂടെ ഉത്തരം നല്‍കുകയാണ്. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം 18 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു.

ഭാര്യ മരിച്ച ശ്രീധരന്‍ മാഷിന്റെയും രണ്ട് പെണ്‍മക്കളുടെയും കഥ പറയുന്നതോടൊപ്പം അവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മക്കളില്‍ മൂത്തവള്‍ ശ്വേതയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇളയവള്‍ ശ്രേയയ്ക്ക് ഐപിഎസ് ഉദ്യോഗസ്ഥയാകാനും. കോളജില്‍ കലാതിലകം കൂടിയായ ശ്വേതയെ കോളജ് ഡേയ്ക്കിടെ കാണാതാകുന്നു.

പത്തു വര്‍ഷത്തോളം ശ്രീധരന്‍ മാഷ് മകള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ഇതേസമയം, ശ്രേയ ഐപിഎസുകാരിയായിത്തീരുന്നു. ചേച്ചിയുടെ ദുരൂഹമായ അപ്രത്യക്ഷമാകല്‍ മനസില്‍ തീച്ചൂളയായി അലട്ടിയിരുന്ന ശ്രേയ നടത്തുന്ന രഹസ്യ അന്വേഷണം ചിത്രത്തിന് ത്രില്ലര്‍ മൂഡ് സമ്മാനിക്കുന്നു.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്. ചിത്രത്തിലെ ഗാനവും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

https://www.instagram.com/p/B3d6JMhjgFQ/?utm_source=ig_web_copy_link

Latest Stories

വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

'ഞാൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുത്'; ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സുരേഷ് ഗോപി

IPL 2025: നിന്റെ ശിക്ഷ എഴുതാൻ മിക്കവാറും നോട്ട്ബുക്ക് വേണ്ടിവരും, ദിഗ്‌വേഷ് രതിക്ക് വീണ്ടും പണി; ഇത്തവണ കടുത്തു

മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും മലയാളി വൈദികന് മർദനം; പള്ളിയിൽ കയറി പൊലീസ് ക്രൂരമായി മർദിച്ചു, പണം കവർന്നു

MI VS LSG: ഈ പന്ത് മോന്റെ ഓരോ കോമഡി, ഗോയങ്കയുടെയും പന്തിന്റെയും കളികണ്ട് ചിരിനിര്‍ത്താതെ രോഹിത്, വീഡിയോ കാണാം

സ്ത്രീയായി ജനിക്കുന്നത് ശാപമാണ്, ജോലിക്ക് പോവുകയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും.. പുരുഷന്മാര്‍ എന്ന് ഗര്‍ഭിണികള്‍ ആകുന്നുവോ അന്നേ തുല്യത വരുള്ളൂ: നീന ഗുപ്ത

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിന് എമ്പുരാൻ സിനിമയുമായി ബന്ധമില്ല; ഫെമ ലംഘിച്ചുവെന്ന് ഇഡി, ഒന്നരക്കോടി പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങാനിത് നല്ല നേരം; രണ്ട് ദിവസത്തില്‍ പവന് കുറഞ്ഞത് 2,000 രൂപ

MI UPDATES: രോഹിത് ശര്‍മ്മ പുറത്തേക്കോ, താരത്തിന് സംഭവിച്ചത്‌, മുംബൈക്ക് തിരിച്ചടിയാവുമോ. ഹിറ്റ്മാന്റെ ഫിറ്റ്‌നസിനെ കുറിച്ച് കോച്ച് പറഞ്ഞത്

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും അമേരിക്കൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്, യൂറോപ്യൻ ഓഹരി വിപണികളും ഏഷ്യൻ വിപണികളും തകർച്ചയിൽ