സുരക്ഷയുടെ വിജയം; 'സെയ്ഫ്' മൂന്നാം വാരത്തിലേക്ക്

തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി സെയ്ഫ് വിജയകരമായി മൂന്നാം വാരത്തിലേക്ക്. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സുരക്ഷിത സമൂഹം സൃഷ്ടിക്കാനായി സിനിമയ്ക്ക് അപ്പുറത്തെയ്ക്ക് സഞ്ചരിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ എത്തിയ സെയ്ഫിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

നവാഗതനായ പ്രദീപ് കാളീപുരത്ത് ഒരുക്കിയ ചിത്രം അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന ഒരു ആശയമാണ് പങ്കുവെയ്ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. സിജു വിത്സന്‍, അനുശ്രീ, അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്വമാണ് എന്ന ചോദ്യത്തിന് പുതിയ കാഴ്ചപ്പാടിലൂടെ ഉത്തരം നല്‍കുകയാണ്.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഷാജി പല്ലാരിമംഗലം കഥയൊരുക്കിയ ചിത്രം എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Latest Stories

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ