'കഥയല്ലിത് ജീവിതം'... ഇന്ത്യൻ സിനിമയിലെ മികച്ച ബയോപിക്കുകൾ !

വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കാറുള്ള ഒരു ജോണറാണ് ബയോഗ്രഫിക്കൽ സിനിമകൾ അഥവാ ബയോപിക്കുകൾ. പ്രഗത്ഭരായ പല വ്യക്തികളുടെയും ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങൾ സ്‌ക്രീനിലൂടെ കാണാം എന്നതിനാൽ തന്നെ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ് ബയോപിക്കുകൾ. അത്തരത്തിൽ നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഇറങ്ങിയിട്ടുണ്ട്. വ്യത്യസ്തമായ അവതരണം കൊണ്ടും അഭിനേതാക്കളുടെ അഭിനയമികവ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ സിനിമകളിൽ പലതും ഹിറ്റായിട്ടുമുണ്ട്. ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ ചില മികച്ച ബയോപിക് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചില ബയോപിക്കുകളിൽ ഒന്നാണ് ദംഗൽ. ഏറ്റവും കൂടുതൽ കളക്ഷൻ നേടി ആദ്യമായി 1000 കോടി ക്ലബ് കടന്ന ബയോഗ്രാഫിക്കൽ സ്പോർട്സ് ഡ്രാമയായിരുന്നു ദംഗൽ. 2016ൽ നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ആമിർ ഖാൻ ആണ് മുഖ്യവേഷത്തിൽ എത്തിയത്. മഹാവീർ സിംഗ് ഫോഗട്ട് എന്ന ഗുസ്തികാരന്റേയും പെൺമക്കളുടെയും കഥ പറഞ്ഞ ചിത്രം രാജ്യത്തിനകത്തും പുറത്തും വൻ ഹിറ്റായി എന്ന് മാത്രമല്ല, ആഗോള ബോക്സ്ഓഫീസിൽ 2200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റിലെ ക്യാപ്റ്റൻ കൂളായ ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി ; ദി അൺടൊൾഡ് സ്റ്റോറി’ സിനിമാ പ്രേമികളുടെയും ക്രിക്കറ്റ് ആരാധകരുടെയും മനസിൽ ഒരുപോലെ ഓർമ്മിക്കപ്പെടുന്ന ഒരു സിനിമയാണ്. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ സിനിമ മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്റെ കഥയാണ് പറയുന്നത്. ധോണിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സംഭവവികാസങ്ങളും ഉൾപ്പെടുത്തിയാണ് ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയത്. സുഷാന്ത് സിംഗ് രാജ്പുത് ആണ് ചിത്രത്തിൽ ധോണിയായി അഭിനയിച്ചത്. റെയിൽവേയിലെ ടി ടി ആറായുള്ള ജീവിതവും ആദ്യ പ്രണയവും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള യാത്രയും അടങ്ങുന്നതാണ് ചിത്രം.

സിനിമാലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 2022ൽ പുറത്തിറങ്ങിയ ഐഎസ്ആർഓ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ എന്ന ബയോഗ്രഫിക്കൽ ഡ്രാമ. നടൻ മാധവനാണ് ചിത്രം സംവിധാനം ചെയ്തതും നമ്പി നാരായണനായി വേഷമിട്ടതും. നാലുവർഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കൂടാതെ, നമ്പി നാരായണന്റെ വിവിധ പ്രായങ്ങൾ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക്ഓവറുകളും ശാരീരിക മാറ്റങ്ങളും ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. ഷാരുഖ് ഖാൻ, സൂര്യ എന്നിവരും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തിയിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജർ’. ശശി കിരൺ ടിക്ക ആണ് ചിത്രത്തിന്റെ സംവിധായകൻ. അദ്വി ശേഷ് നായകനായെത്തിയ ബയോഗ്രഫിക്കൽ ആക്ഷൻ ഡ്രാമയായ ഈ തെലുങ്ക് ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ മെക്കിങ്ങും അഭിനയവും ചിത്രം ഹിറ്റായി മാറാനുള്ള രണ്ട് കാരണങ്ങളാണ്. കുടുംബജീവിതം, പ്രണയം, സൗഹൃദം എല്ലാം ഉൾപ്പെടെ ജീവിതത്തിലെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സംഭവവികാസങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ പറക്കും സിംഗ് എന്ന് അറിയപ്പെട്ടിരുന്ന മിൽഖാ സിംഗ് എന്ന അത്‍ലറ്റിന്റെ ജീവിതകഥയാണ് ‘ഭാഗ് മിൽക്ക ഭാഗ്’ എന്ന ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ചിത്രം പറയുന്നത്. രാകേയിഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ ചിത്രത്തിൽ ഫർഹാൻ അക്തർ മുഖ്യ വേഷത്തിൽ എത്തിയത്. ആയിരുന്നു. 2013ൽ ഇറങ്ങിയ ചിത്രം വലിയ സാമ്പത്തിക വിജയം ആണ് നേടിയത്. മാത്രമല്ല മികച്ച പ്രതികരണമാണ്
ഭാഗ് മിൽക്ക ഭാഗ് നേടിയത്.

ആലിയ ഭട്ടിന്റെ കരിയർ ബെസ്റ്റ് ചിത്രമായി കണക്കാക്കുന്ന ബോളിവുഡ് ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’ ആണ് മറ്റൊരു മികച്ച ബിയോപിക്. 2022ൽ വൻ ഹിറ്റായ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം ഹുസ്സൈൻ സൈദിയുടെ മാഫിയ ക്വീൻസ്സ് ഓഫ് മുംബൈ എന്ന പുസ്‌തകത്തിലെ ‘ഗംഗുഭായ്‌ കത്യവാടി’എന്ന സ്‌ത്രീയുടെ ജീവിതകഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണിത്‌. സഞ്ജയ് ലീല ബൻസാലിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ