ആരാധകന്‍ അപകടത്തില്‍ മരിച്ചു; സഹായവുമായി ഓടിയെത്തി സൂര്യ, ഫാന്‍സ് അസോസിയേഷനോട് അഭ്യര്‍ത്ഥനയുമായി നടന്‍

അപകടത്തില്‍ മരിച്ച തന്റെ ആരാധകന്റെ വീട്ടില്‍ സൂര്യ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ് നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന 27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തുപിടിച്ചത്.

അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടും പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.. മരണ വിവരം അറിഞ്ഞ ഉടന്‍ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിച്ചു.

ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്. ഒപ്പം ഈ കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യര്‍ഥിച്ചു.

നേരത്തെ സൂര്യ പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്.

Latest Stories

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി