സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍, പ്രതിഷ്ഠ സ്വര്‍ണവിഗ്രഹം? ചിത്രം വൈറല്‍

സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്‍. ഏപ്രില്‍ 28ന് 36-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സാമന്ത. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് ഈ ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്.

സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാമന്തയുടെതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ‘ശാകുന്തളം’ എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായത് എന്നാണ് ആരാധകന്‍ പറയുന്നത്.

താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ ഇഷ്ടമാണ്. അത് മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവൃത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്.

സ്വന്തം വീട്ടിലാണ് ആരാധകന്‍ സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നയന്‍താര, ഹണി റോസ് എന്നിവരുടെ പേരിലും തെന്നിന്ത്യയില്‍ ക്ഷേത്രങ്ങള്‍ പണിതത് വാര്‍ത്തയായിരുന്നു.

അതേസമയം, സാമന്തയുടെ ശാകുന്തളം തിയേറ്ററില്‍ വന്‍ ഫ്‌ളോപ്പ് ആയിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് കഷ്ടിച്ച് 10 കോടി മാത്രമാണ് തിയേറ്ററില്‍ നിന്നും നേടാനായത്. ഏപ്രില്‍ 14ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സാമന്ത ശകുന്തളയായി എത്തിയപ്പോള്‍ ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി വേഷമിട്ടത്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി