റോളക്‌സുമായി എന്ത് ബന്ധം..? 'തലൈവര്‍ 171' പോസ്റ്റര്‍ ചര്‍ച്ചയാകുന്നു; അപ്‌ഡേറ്റ് പങ്കുവച്ച് ലോകേഷ്

തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനികാന്തിന്റെ ഒരു സ്‌റ്റൈലിഷ് മോണോക്രോം ചിത്രം പങ്കുവച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് എത്തിയത്. ഏപ്രില്‍ 22ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടും എന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

രജനികാന്തിന്റെ പോസ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. സ്വര്‍ണ നിറമുള്ള വിലങ്ങ് വച്ച് സ്വര്‍ണ ഫ്രെയിമുള്ള കണ്ണട ധരിച്ചാണ് തലൈവര്‍ 171ന്റെ പോസ്റ്ററില്‍ രജനികാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ പോസ്റ്ററിന് എല്‍സിയുവിലെ റോളക്‌സുമായി ബന്ധമുണ്ട് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഹിറ്റ് ചിത്രമായ ‘വിക്രം’ ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രമാണ് റോളക്‌സ്. രജനിയുടെ കഥാപാത്രം റോളക്‌സിന്റെ അച്ഛന്‍ ആയിരിക്കുമോ എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ ഉയരുന്നത്. റോളക്‌സിന്റെ ഡാഡി വരികയാണ് എന്ന കമന്റുകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ തലൈവര്‍ 171 എല്‍സിയുവില്‍ പെടുന്ന ചിത്രമായിരിക്കില്ല എന്ന് ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തലൈവര്‍ 171 ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു ലോകേഷ് പറഞ്ഞത്.

തലൈവര്‍ 171ന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും ലോകേഷ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ആകും എത്തുക എന്നാണ് സൂചനകള്‍.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍