'ലാല്‍ ശ്രദ്ധിക്കണം.. താങ്കളുടെ പിന്നില്‍ വര്‍ഗശത്രുക്കളുണ്ട്...'; സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടിനെ സ്വാഗതം ചെയ്ത് ആരാധകര്‍

മലയാള സിനിമാരംഗത്തെ ഏറ്റവും ശ്രദ്ധേയമായ സംവിധായക ജോഡിയാണ് സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട്. ഈ വിജയ കോമ്പിനേഷന്‍ വീണ്ടും വരുന്ന എന്ന സൂചനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. “യുവ സംവിധായകര്‍” എന്ന കാപ്ഷനോടെ ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് ഇവരുടെ പുതിയ സിനിമ വരുന്നു എന്ന സൂചനകള്‍ ശക്തമായത്.

ചിത്രം വൈറലായതോടെ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടിനെ സ്വാഗതം ചെയ്ത് ആരാധകരും രംഗത്തെത്തി. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. പലര്‍ക്കും അസൂയ തോന്നുന്ന കോംമ്പോ എന്നാണ് ഒരു കമന്റ്. ലാല്‍ ശ്രദ്ധിക്കണം.. താങ്കളുടെ പിന്നില്‍ വര്‍ഗ്ഗ ശത്രുക്കളുണ്ട്… എന്നിങ്ങനെ തുടങ്ങി, വീണ്ടും ഒന്നിച്ച് സിനിമ ചെയ്യന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും ചാന്‍സ് ചോദിച്ചു കൊണ്ടുള്ള കമന്റുകളുമാണ് എത്തുന്നത്.

1989-1995 കാലയളവില്‍ മലയാള സിനിമയില്‍ ആക്ടീവായിരുന്നു ഈ ടീം. 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിംഗ്, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്.

അതേസമയം, 2020ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് സിദ്ദിഖ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അന്യഭാഷാ ചിത്രങ്ങളാണ് ലാലിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍, കര്‍ണന്‍, സുല്‍ത്താന്‍ എന്നീ തമിഴ് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം