വിവാദമായി 'ഫര്‍ഹാന', കടുത്ത പ്രതിഷേധം; ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ഐശ്വര്യ രാജേഷ് ചിത്രം ‘ഫര്‍ഹാന’യ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധം. നെല്‍സണ്‍ വെങ്കടേഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫര്‍ഹാന. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിച്രത്തിന്റെ ഉള്ളടക്കം എന്ന ആരോപണമാണ് ചിത്രത്തിന് നേരെ ഉയരുന്നത്.

ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’.

സംവിധായകന്‍ സെല്‍വരാഘവന്‍, ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മെയ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതേസമയം, ഫര്‍ഹാന ഒരു മതത്തിനും എതിരല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും വ്യക്തമാക്കി.


”മതസൗഹാര്‍ദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഞങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകള്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദനാജനകമാണ്.”

”ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സെന്‍സര്‍ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരില്‍ എതിര്‍ക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല.”

”അതിനെ എതിര്‍ക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരാണ്. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും” എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത