അദിതി ബാലന്‍ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു; അരുവി ആകാന്‍ ഫാത്തിമ സന ഷെയ്ഖ്

തമിഴ് ചിത്രം “അരുവി”യുടെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തില്‍ നായികയാവുക. ഇ. നിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുക. 2021 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയ ചിത്രമാണ് അരുവി.

അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതി ബാലന്‍ ആണ് നായികയായി എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. എച്ച്‌ഐവി പൊസിറ്റീവായ അരുവി എന്ന കഥാപാത്രമായാണ് അദിതി ചിത്രത്തില്‍ വേഷമിട്ടത്.

അദിതിയുടെ അഭിനയ മികവിനും അരുണിന്റെ സംവിധാന മികവിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. അരുണ്‍ പ്രഭു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്. അദിതി ബാലന് പുറമെ ചിത്രത്തില്‍ അഞ്ചലി വര്‍ധന്‍, ലക്ഷ്മി ഗോപാല സ്വാമി എന്നിവരും പ്രധാന വേഷം ചെയ്തു.

അതേസമയം, ലുഡോ, സുരജ് പേ മങ്കള്‍ ഭാരി എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. ബാലതാരമായാണ് ഫാത്തിമ സന ഷെയ്ഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ദംഗല്‍ ചിത്രത്തില്‍ റസ്ലിംഗ് താരം ഗീത പോഹാട്ടിന്റെ വേഷം അവതരിപ്പിച്ചാണ് ഫാത്തിമ ഏറെ ശ്രദ്ധേയായത്.

Latest Stories

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്