സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല: ഫെഫ്ക

സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. റിവ്യൂ ബോംബിങ് വിവാദമായ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നിലപാട് എത്തിയിരിക്കുന്നത്. വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍, റിവ്യൂ എന്ന പേരില്‍ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്‍കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാന്‍ ഇനി സാധിക്കില്ല.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും കുറ്റവാളിള്‍ക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

കൂടാതെ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന കേസില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫെഫ്കയ്ക്കുള്ള നിലപാടും ഐകദാര്‍ഡ്യവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഫെഫ്കയില്‍ അംഗത്വമുള്ള പിആര്‍ഒമാര്‍ക്ക് പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ട മാര്‍ക്കറ്റിംഗ് ഏജന്‍സികളുടേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫെഫ്കയെ അറിയിച്ചു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി