തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് എക്‌സിക്യൂട്ടീവ് യോഗം ഇന്ന് . ഇന്ന് 11 മണിക്കാണ് യോഗം. സിനിമ തിയേറ്റര്‍ പ്രതിസന്ധിയാണ് പ്രധാന ചര്‍ച്ച വിഷയം. തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്താത്തതും ചര്‍ച്ചയാകും.
ഒടിടിയില്‍ സിനിമ നല്‍കുന്നതില്‍ കടുത്ത നടപടിയെടുക്കാനും യോഗത്തില്‍ സാധ്യതയുണ്ട്.തിയേറ്ററില്‍ സിനിമാ റിലീസ് ചെയ്തു മിനിമം 56 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നല്‍കാവു എന്നാണ് തന്റെ ഉടമകളുടെ നിബന്ധന.
ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയിലേക്ക് പോകും എന്നും നിബന്ധന ലംഘിക്കുന്ന നിര്‍മ്മാതാവിനും താരങ്ങള്‍ക്ക് എതിരെ കടുത്ത നടപടിയെടുക്കാന്‍ തീരുമാനമെടുക്കും എന്നാണ് വിവരം.
അനാവശ്യമായ കാര്യങ്ങള്‍ തിയേറ്റര്‍ ഉടമകളുടെ മേല്‍ കെട്ടിവെക്കാന്‍ നിര്‍മ്മാതാക്കളും ഡിസ്ട്രിബ്യൂട്ടറും ശ്രമിക്കുന്നു എന്ന് ആരോപണവും ഉയരുന്നുണ്ട്. ഇത് അംഗീകരിക്കില്ല എന്നുമാണ് വിലയിരുത്തല്‍.