'കൊലവെറി ഡി' എഴുതിയത് വെറും ആറ് മിനിറ്റിൽ, ഷെഫ് ആകാൻ ആഗ്രഹം,കടുത്ത ശിവ ആരാധകൻ; ജന്മദിനത്തിൽ ധനുഷിന്റെ അധികമറിയാത്ത ചില കാര്യങ്ങൾ...

41-ാം ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരുടെ പ്രിയതാരം ധനുഷ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ധനുഷിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തന്നെയാണ്. താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് ആരാധകരും സഹതാരങ്ങളും. ധനുഷിനെ കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങൾ.

ഒരിക്കലും ഒരു അഭിനേതാവാകുമെന്ന് ധനുഷ് സ്വപ്നം കണ്ടിരുന്നില്ല. ഒരു ഷെഫ് ആകണം എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ ധനുഷ് ഹോട്ടൽ മാനേജ്‌മെൻ്റ് പഠിക്കാൻ ആഗ്രഹിച്ചിരുന്നു.

ധനുഷിൻ്റെ ജ്യേഷ്ഠനും സംവിധായകനുമായ സെൽവരാഘവനാണ് അഭിനയത്തിലേക്ക് വരാൻ താരത്തെ സമ്മർദ്ദത്തിലാക്കിയത്. ധനുഷിന് 16 വയസ്സുള്ളപ്പോൾ പ്രണയപരാജയം ഉണ്ടായതായി ചില റിപോർട്ടുകൾ പറയുന്നു.

വെങ്കിടേഷ് പ്രഭു എന്നാണ് ധനുഷിൻ്റെ യഥാർത്ഥ പേര് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ കമൽഹാസൻ നായകനായ ‘കുരുതി പുനൽ’ എന്ന ചിത്രത്തിലെ മിഷൻ നാമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ധനുഷ്’ എന്ന സ്ക്രീൻ നാമം ഉപയോഗിച്ച് തുടങ്ങിയത്

2003ൽ കാതൽ കൊണ്ടേൻ എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് ധനുഷ് തൻ്റെ മുൻ ഭാര്യ ഐശ്വര്യയെ ആദ്യമായി കാണുന്നത്. മറ്റൊരു കാര്യം ഭഗവാൻ ശിവനെ ആരാധിക്കുന്നയാളാണ് ധനുഷ്. താരത്തിന്റെ രണ്ട് ആൺമക്കളുടെ പേരുകൾ യാത്ര, ലിംഗ എന്നിവ ശിവൻ്റെ പേരുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

ഒരു വെജിറ്റേറിയൻ ആണ് ധനുഷ്. ശിവനെ ആരാധിക്കുകയും മന്ത്രങ്ങൾ പതിവായി പിന്തുടരുകയും ചെയ്യുന്ന ആളായതിനാൽ താരം സസ്യാഹാരിയായി മാറുകയായിരുന്നു. ‘3’ ലെ ലോകപ്രശസ്തമായ ‘കൊലവെറി ഡി’ എന്ന ഗാനത്തിൻ്റെ വരികൾ ധനുഷ് എഴുതിയത് വെറും 6 മിനിറ്റിലാണ്. ആദ്യ റെക്കോർഡിംഗ് 35 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ധനുഷിന് സംഗീതത്തിൽ പ്രത്യേക താൽപ്പര്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പതിവായി പാട്ടുകൾ പാടുകയും വരികൾ എഴുതുകയും ചെയ്യുന്നത്.

Latest Stories

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ