'തല്ലുമാല' അജിത്തിന്റെ 'തുനിവി'ലും ഉണ്ട്; ടൊവിനോ ചിത്രവുമായുള്ള ബന്ധം പറഞ്ഞ് സുപ്രീം സുന്ദര്‍

അജിത്ത് ചിത്രം ‘തുനിവ്’ അടുത്ത വര്‍ഷം ജനുവരി 11ന് റിലീസ് ചെയ്യുകയാണ്. ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’യ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് സുപ്രീം സുന്ദര്‍ ആണ് തുനിവിനും സ്റ്റണ്ട് ഒരുക്കിയത്. തല്ലുമാലയിലെ പോലെയുള്ള തിയേറ്റര്‍ ഫൈറ്റ് രംഗം തുനിവിലും ഉണ്ടെന്നാണ് സുപ്രീം സുന്ദര്‍ പറയുന്നത്.

തല്ലുമാലയിലെ തിയേറ്റര്‍ ഫൈറ്റ് പോലെ തുനിവില്‍ 360 ഡിഗ്രിയില്‍ ക്യാമറ ചലിപ്പിച്ച് സംഘട്ടനരംഗമുണ്ട്. അജിത്തിന്റെ ശാരീരിക ക്ഷമത കൂടി കണക്കിലെടുത്ത് രംഗം അധികം നീണ്ടുപോകാതെ നോക്കണമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

അങ്ങനെ 32 സെക്കന്‍ഡ് നീളുന്ന ഒരു ഷോട്ടാണ് പ്ലാന്‍ ചെയ്തത്. പ്രാക്റ്റീസ് പോലെ മൂന്ന് ടേക്ക് എടുത്തു. പക്ഷേ ടേക്ക് നീണ്ടു പോയപ്പോള്‍ മാറ്റാമെന്ന് സംവിധായകന്‍ പറഞ്ഞു. പക്ഷേ അജിത്ത് സാര്‍ എന്തിനും തയ്യാറായിരുന്നു.

അജിത്ത് ആണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് മറന്ന് ഒരു പുതുമുഖത്തിനോട് പറഞ്ഞു കൊടുക്കുന്ന പോലെ ചെയ്യണമെന്നാണ് തന്നോട് പറഞ്ഞത്. ‘എന്നെ കൊണ്ട് കഴിയും വിധം ശ്രമിക്കാമെന്നും പറ്റില്ല എന്ന് തോന്നിയാല്‍ നിങ്ങള്‍ തന്നെ നിര്‍ത്താന്‍ പറയണം’ എന്ന് അജിത്ത് സാര്‍ നിര്‍ദേശിച്ചു.

പക്ഷേ താന്‍ പറഞ്ഞതെല്ലാം അദ്ദേഹം ചെയ്തു. മലയാളത്തില്‍ തല്ലുമാല, ട്രാന്‍സ്, ഭീഷ്മപര്‍വം എന്നീ ചിത്രങ്ങളില്‍ ഉപയോഗിച്ച റോബോ ക്യാമറ തുനിവിലും ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സുപ്രീം സുന്ദര്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം