സിനിമയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് രാം ഗോപാല്‍ വര്‍മ്മ; സംവിധായകനെതിരെ കേസ്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനുമെതിരെ നടത്തിയ മോശം പരാമര്‍ശത്തിലാണ് കേസ്. സിനിമാ പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ആര്‍ജിവി പ്രചരിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിന്മേലാണ് കേസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് വ്യൂഹത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രചരിപ്പിച്ചത്.

ഐടി ആക്ട് പ്രകാരമാണ് കേസ്. തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ സംവിധായകന്‍ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെ (എന്‍ടിആര്‍) വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു.

അതേസമയം, തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍ രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ചില രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കൂടി അടങ്ങിയ ചിത്രമാകും വ്യൂഹം എന്നാണ് സൂചന.

വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പത്നി വൈ.എസ് ഭാരതിയുടെ വേഷമാണ് ‘വ്യൂഹം’ സിനിമയില്‍ മാനസ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. ജഗന്‍ മോഹനായാണ് അജ്മല്‍ വേഷമിടുന്നത്. സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ