'അവകാശവാദങ്ങള്‍ ഒന്നും ഇല്ല, ഞങ്ങള്‍ക്ക് ദൈവവും നിങ്ങളും മാത്രം'; 'കുമ്പാരീസ്' വെള്ളിയാഴ്ച മുതല്‍

അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കുമ്പാരീസ് റിലീസിന് ഒരുങ്ങുന്നു. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും. ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണയവും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് പശ്ചാത്തലം.

“അവകാശവാദങ്ങള്‍ ഒന്നും ഇല്ല. ഞങ്ങള്‍ക്ക് ദൈവവും നിങ്ങളും മാത്രം” എന്നാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്ന പ്രതീക്ഷ. നാലു സുഹൃത്തുക്കളെ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

Read more

പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. എപ്പിസോഡിക്കല്‍ ഡ്രാമ മാതൃകയിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാവും കുമ്പാരീസ്.