വമ്പന്മാര്‍ക്ക് നടുവില്‍ കുഞ്ഞന്റെ തേരോട്ടം; 'കുമ്പാരീസ്' വിജയകരമായി രണ്ടാം വാരത്തിലേക്ക്

വമ്പന്‍ ചിത്രങ്ങല്‍ക്കിടയില്‍ കുമ്പാരീസ് എന്ന കൊച്ചു ചിത്രത്തിന്റെ വിജയ കുതിപ്പ്. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റ്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സാഗര്‍ ഹരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. എപ്പിസോഡിക്കല്‍ ഡ്രാമ മാതൃകയിലാണ് ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. നേരത്തിനു ശേഷം ഈ രീതി പരീക്ഷിക്കുന്ന മലയാള സിനിമയാണ് കുമ്പാരീസ്.

സൗഹൃദവും പ്രണയവുമൊക്കെയായി ആലപ്പുഴ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ത്രില്ലറാണ് “കുമ്പാരീസ്”. മനു, ശംഭു എന്നീ യുവാക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രമേഷ് പിഷാരടി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read more

പുതുമുഖ താരങ്ങളായ റോണ, ആന്‍ഡ്രിയ, ഷാനു ബൂട്ടോ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളായ വിജയകുമാര്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍, ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകനായ സാഗര്‍ ഹരി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം.