സെറ്റിലെത്തുന്നത് കുഞ്ഞുങ്ങളുടെ ആയമാര്‍ക്കൊപ്പം, നിര്‍മ്മാതാക്കള്‍ അവര്‍ക്കും കാശ് കൊടുക്കണമെന്ന് ആവശ്യം; നയന്‍താരയ്‌ക്കെതിരെ നിര്‍മ്മാതാവ്

ഭര്‍ത്താവ് വിഘ്‌നേശ് ശിവനും മക്കളായ ഉയിരിനും ഉലകിനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് നയന്‍താര. ഇതിനിടെ അധികം ദുരേക്ക് ഷൂട്ടിംഗിനായി പോവില്ല എന്ന നിബന്ധന നയന്‍താര വച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, നയന്‍താരയ്‌ക്കെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ആയമാര്‍ക്കൊപ്പം സെറ്റില്‍ എത്തുന്ന താരം അവര്‍ക്കും കാശ് കൊടുക്കണമെന്ന് ആവശ്യപ്പെടാറുണ്ട് എന്നാണ് ഒരു നിര്‍മ്മാതാവിന്റെ ആരോപണം.

താരത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കാറുള്ള നിര്‍മ്മാതാവ് അനന്തന്‍ ആണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളുടെ രണ്ട് ആയമാരുമായാണ് നയന്‍താര ഇപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ വരുന്നത്. അവര്‍ക്ക് നിര്‍മാതാക്കള്‍ കാശ് കൊടുക്കണം. അതില്‍ എന്തെങ്കിലും ന്യായമുണ്ടോ.

കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ നോക്കാന്‍ ആയയെ കൊണ്ട് വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാശ് കൊടുക്കേണ്ടത് നിങ്ങളല്ലേ, അല്ലാതെ നിര്‍മാതാക്കള്‍ അല്ലല്ലോ. സ്വന്തം കല്യാണത്തിനെ വരെ വിറ്റ ആളാണ് നയന്‍താര. നെറ്റ്ഫ്‌ളിക്‌സില്‍ വലിയൊരു തുകയ്ക്കാണ് അവര്‍ വിവാഹം വിറ്റത്. അത്തരത്തില്‍ എല്ലാത്തിനെയും വ്യാപാരമായി മാത്രം കാണുന്ന നിലയിലേക്ക് നയന്‍താര എത്തിക്കഴിഞ്ഞു.

വലിയൊരു വളര്‍ച്ചയില്‍ എത്തിയ ആളാണ് അവര്‍. ഇപ്പോഴതെല്ലാം റിവേഴ്‌സ് ഗിയറിലാണ്. പടങ്ങളൊന്നും ഓടുന്നില്ല എന്നാണ് അനന്തന്‍ പറയുന്നത്. നേരത്തെ പന്ത്രണ്ട് കോടിയാണ് നയന്‍താര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിയിരുന്നതെന്ന് അനന്തന്‍ പറഞ്ഞിരുന്നു. അതേസമയം, അടുത്തിടെ നയന്‍താരയുടെതായി തിയേറ്ററില്‍ എത്തിയ സിനിമകള്‍ മിക്കതും ഫ്ളോപ്പ് ആയിരുന്നു.

അണ്ണാത്തെ, കാതുവാക്കുല രണ്ട് കാതല്‍, ഗോഡ്ഫാദര്‍, ഗോള്‍ഡ്, ഇരൈവന്‍, അന്നപൂരണി എന്നീ സിനിമകള്‍ ഫ്ളോപ്പ് ആയിരുന്നു. ഇതിനിടെ ആകെ വിജയം നേടിയത് ബോളിവുഡ് ചിത്രം ജവാന്‍ ആയിരുന്നു. നയന്‍താരയുടെ അന്നപൂരണി എന്ന സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഒ.ടി.ടിയില്‍ നിന്നും പിന്‍വലിക്കേണ്ടിയും വന്നിരുന്നു.

Latest Stories

"ഞങ്ങൾ തോറ്റതിന് കാരണം ആ ഒരു പിഴവ് കൊണ്ട് മാത്രമാണ്"; തോൽവിയുടെ കാരണം വ്യക്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ

ജയത്തിന് പിന്നാലെ സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു, നിമിഷങ്ങൾക്കുളിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രതിഷേധ ചൂടില്‍ നിയമസഭ, സ്പീക്കര്‍ പദവിക്ക് അപമാനമെന്ന് വിഡി സതീശന്‍; ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അവര്‍ ചുംബിക്കുന്നതും കെട്ടിപ്പുണരുന്നതും ഞാന്‍ ചിത്രീകരിച്ചില്ല, 'കാതലി'ല്‍ ഇന്റിമേറ്റ് സീന്‍ ഒഴിവാക്കിയതിന് കാരണം മമ്മൂട്ടി അല്ല: ജിയോ ബേബി

'ബാഴ്‌സിലോണയെ വെല്ലാൻ ആർക്കേലും സാധിക്കുമോ'; ടീമിനെ വാനോളം പുകഴ്ത്തി ഹാൻസി ഫ്ലിക്ക്

ഹമാസിനെ പൂര്‍ണമായും കീഴടക്കി; ഗാസ പിടിച്ചടക്കി; യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപനവുമായി ഇസ്രയേല്‍

'ഈ പരിപാടി നീ നിര്‍ത്തിക്കോ': സഞ്ജുവിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഉയര്‍ത്തിക്കാട്ടി ആകാശ് ചോപ്ര

ഇത് എന്റെ പുനർജ്ജന്മം, നന്ദി പറയേണ്ടത് ആ താരത്തോട്; മത്സരശേഷം വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ

ഗ്വാളിയോറിലേത് സാമ്പിള്‍ മാത്രം, ഗംഭീര്‍ ആ ഉറപ്പ് നല്‍കി കഴിഞ്ഞു, വൈകാതെ നാം സഞ്ജുവിന്റെ വിശ്വരൂപം കാണും!

സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'