റിലീസിന് മുൻപേ കോടികൾ എറിഞ്ഞ് ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കിയ സിനിമകൾ...

കോളിവുഡിൽ ഈ വർഷം വമ്പൻ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന പല ചിത്രങ്ങളും ഉടൻ തിയേറ്ററുകളിലെത്തും. ഉലകനായകന്റെ ഇന്ത്യൻ 2, വിജയ് ചിത്രം ഗോട്ട്, വിക്രം ചിത്രം തങ്കലാൻ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനോടകം അവയുടെ ഡിജിറ്റൽ പകർപ്പവകാശങ്ങളുടെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. 1996-ലെ ഹിറ്റ് ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. കാജൽ അഗർവാൾ ആണ് നായിക. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിക്കുന്നത്. 200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 ഏപ്രിൽ 14 നു സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപോർട്ടുകൾ. സിനിമയുടെ ഒടിടി അവകാശം 200 കോടി രൂപയ്ക്ക് നിർമാതാക്കൾ വിറ്റുവെന്നാണ് റിപ്പോർട്ട്.

തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്- വെങ്കട് പ്രഭു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്). സയൻസ് ഫിക്ഷൻ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ടൈം ട്രാവലും പ്രമേയമാവുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുന്നതിന് മുൻപ് 150 കോടി രൂപയ്ക്ക് ഒടിടി അവകാശം വിറ്റുപോയിരുന്നു.

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.തുനിവിന് ശേഷം അജിത് നായകനാകുന്ന ചിത്രമാണ് ഇത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഒടിടി അവകാശം 100 കോടി രൂപയ്ക്ക് വിറ്റു പോയതായാണ് റിപോർട്ടുകൾ. റിലീസിന് ശേഷം കന്നഡ, മലയാളം, തെലുങ്ക് പതിപ്പുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എത്തും.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിക്രം ചിത്രമാണ് ‘തങ്കലാൻ’. ഏപ്രിലിൽ ആയിരിക്കും ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുക എന്നാണ് റിപോർട്ടുകൾ.

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തങ്കലാന്റെ ഒടിടി റൈറ്റ്സ് 75 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത്. ഒരു പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.

രാജ്‌കുമാർ പെരിയസ്വാമിയുടെ 21-മത്തെ ചിത്രമാണ് ‘എസ് കെ 21’. താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണിത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്കെ 21. ശിവകാർത്തികേയൻ ആർമി ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് പറയപ്പെടുന്ന ചിത്രത്തിന് വേണ്ടിയുളള തന്റെ പുതിയ മേക്ക് ഓവറിലൂടെ ഞെട്ടിച്ചിരുന്നു.

രാജ്യത്തിന്റെ അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർ അഭിമുഖീകരിക്കുന്ന യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. സൈനിക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം 40 കോടി രൂപയ്ക്ക് സ്വന്തമാക്കിയതെയാണ് റിപ്പോർട്ട്. റിലീസിന് മുൻപ് തന്നെ കോടികൾ നൽകി ഒടിടി അവകാശം സ്വന്തമാക്കിയതിനാൽ തന്നെ ഈ വർഷം ഒരു മികച്ച സിനിമാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോവുന്നതെന്ന് ഉറപ്പാണ്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ