ഒടുവില്‍ അഭിനന്ദനങ്ങളുമായി കാര്‍പെന്റര്‍ നേരിട്ടെത്തി, കണ്ണുനീര്‍ നിയന്ത്രിക്കാനാവാതെ കീരവാണി

ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം വേദിയില്‍ വെച്ച് അമേരിക്കന്‍ വോക്കല്‍ ഇന്‍സ്ട്രുമെന്റല്‍ ജോഡിയായ ദ കാര്‍പെന്റേഴ്‌സിനെക്കുറിച്ച് കീരവാണി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. കാര്‍പെന്റേഴ്‌സിനെ കേട്ട് വളര്‍ന്ന ഞാനിന്ന് ഓസ്‌കാറുമായി നില്‍ക്കുന്നുവെന്ന് പറഞ്ഞ കീരവാണി ഓസ്‌കര്‍ വേദിയില്‍ അവരുടെ പ്രശസ്ത ഗാനങ്ങളിലൊന്ന് ആലപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കീരവാണിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ റിച്ചാര്‍ഡ് കാര്‍പ്പെന്റര്‍.

കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിന്ദിക്കാനായി കാര്‍പെന്റേഴ്‌സിന്റെ പ്രശസ്ത ഗാനമായ ഓണ്‍ ദ ടോപ്പ് ഓഫ് ദ വേള്‍ഡിന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വീഡിയോയാണ് റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

റിച്ചാര്‍ഡിന്റെ ഈ പോസ്റ്റിന് കമന്റുമായി രാജമൗലിയും എത്തിയിട്ടുണ്ട്. ഓസ്‌കാര്‍ ക്യാംപയ്‌നിടയില്‍ പോലും എന്റെ സഹോദരന്‍ വളരെ ശാന്തനായിരുന്നു. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ടത് മുതല്‍ എന്റെ സഹോദരന് കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അവിസ്മരണീയ നിമിഷമാണ് അദ്ദേഹം കുറിച്ചു.

Latest Stories

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം