'ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുത്', വീടിന്റെ ആധാരം തിരിച്ചെടുത്ത് ഫിറോസ്; നിറകണ്ണുകളോടെ താരം

നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ പങ്കുവച്ചാണ് ഇക്കാര്യം ഫിറോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുത് എന്നാണ് ഫിറോസ് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. മോളി കണ്ണമ്മാലിയുമൊത്ത് ഒരുമിച്ച് ആല്‍ബം ചെയ്യണമെന്ന ആഗ്രഹവും ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചു.

എന്നാല്‍ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു മോളി കണ്ണമാലിയുടെ മറുപടി. മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു.

പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കി. അന്ന് തന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ എന്നാണ് ഫിറോസ് പറയുന്നത്.

Latest Stories

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം