റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; ഷാഹിദ് കപൂർ ചിത്രം 'ദേവ' ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂർ നായകനാവുന്ന ബോളിവുഡ് ചിത്രം ‘ദേവ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്.

ബോബി- സഞ്ജയ്- ഹുസൈൻ ദലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്.

അതേ സമയം ഈ ചിത്രം റോഷൻ ആൻഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. ചിത്രം അടുത്ത വർഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയിരുന്നെന്നും പക്ഷേ തിരക്കഥ പൂർത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും. ഇപ്പോൾ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പിങ്ക് വില്ലയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ദിനേശ് വിജയന്റെ പേരിടാത്ത റൊമാന്റിക്-കോമഡി  സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ് ഷാഹിദ് കപൂർ

Latest Stories

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..

GT VS SRH: എനിക്ക് അവരുടെ ലോജിക്ക് മനസിലാവുന്നില്ല, ഈ കളിക്കാരെ ഇറക്കിയാല്‍ ഗുജറാത്തിന് അത്‌ ഗുണം ചെയ്യും, നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മുന്‍ ഇന്ത്യന്‍ താരം