ജൂനിയര്‍ എന്‍ടിആറിന് എതിരെ സെയ്ഫ് അലിഖാന്‍; 'ദേവര'യില്‍ കൊടൂര വില്ലന്‍ വേഷം

ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര’യില്‍ കൊടൂര വില്ലന്‍ ആയി സെയ്ഫ് അലിഖാന്‍. ഭൈര എന്ന കഥാപാത്രമായി എത്തുന്ന സെയ്ഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ശ്രദ്ധ നേടുന്നത്. പോസ്റ്ററില്‍ ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്. മലകളും മുന്‍ഭാഗത്ത് കടലും കാണാം.

തിരമാലകള്‍ക്കിടയില്‍ കരയില്‍ നില്‍ക്കുന്ന രീതിയിലായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ ഫസ്റ്റ്‌ലുക്ക് എത്തിയത്. അതേ മൂഡാണ് സെയ്ഫിന്റെ ഫസ്റ്റലുക്കിനും. അതേസമയം, ഹൈദരാബാദില്‍ ഇത്രയും ദിവസം ഷൂട്ടിലായിരുന്നു സെയ്ഫ് എന്നാണ് റിപ്പോര്‍ട്ട്. ദൈവം എന്ന അര്‍ത്ഥം വരുന്ന ദേവര ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്.

പാന്‍ ഇന്ത്യ ചിത്രമായി എത്തുന്ന ചിത്രം യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2024 ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ജാന്‍വിയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണിത്. രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!