Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പറക്കും പപ്പനായി ദിലീപ്; ഫസ്റ്റ് ലുക്ക് പുറത്ത്

, 11:59 am

ദിലീപിനെ നായകനാക്കി വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ക്രിസ്മസ് ദിനത്തില്‍ പുറത്ത് വിട്ട് ദിലീപ്. കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും, ഗ്രാന്റ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മാണം. പറക്കും പപ്പന്‍ ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് ടാഗ് ലൈന്‍.

രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസ്സര്‍ ഡിങ്കന്‍, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ ദിലീപ്. അതിനു ശേഷമായിരിക്കും പറക്കും പപ്പനില്‍ ദിലീപ് അഭിനയിക്കുക.

കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം "പറക്കും പപ്പൻ"Coming Soon…Merry Christmas!! 🎄🎅 Dear all

Posted by Dileep on Monday, 24 December 2018
Advertisement