തിയേറ്ററില്‍ എത്തിയത് 48 സിനിമകള്‍, സൂപ്പര്‍ ഹിറ്റായത് വെറും അഞ്ച് ചിത്രങ്ങള്‍...

കോവിഡ് നിറം കെടുത്തിയ സിനിമാവര്‍ഷം പടിയിറങ്ങുകയാണ്. വര്‍ഷത്തില്‍ 200-ല്‍ അധികം മലയാള സിനിമകള്‍ റിലീസ് ചെയ്യാറുണ്ടെങ്കിലും ഇത്തവണ വെറും 48 സിനിമകള്‍ മാത്രമാണ് റിലീസ് ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ പത്തു മാസത്തോളമായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ മലയാള സിനിമകളും റിലീസ് ചെയ്തെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല.

എന്നാല്‍ കൊറോണ ഭീതിയ്ക്ക് മുന്നേ തന്നെ ചില സിനിമകള്‍ തിയേറ്ററില്‍ വിജയം നേടിയിരുന്നു. ഏറെ പ്രേക്ഷകശ്രദ്ധ നേടിയെങ്കിലും ട്രാന്‍സ്, കപ്പേള തുടങ്ങിയ ചിത്രങ്ങള്‍ക്കൊന്നും തിയേറ്ററില്‍ അധികം ആയുസുണ്ടായില്ല. 48 സിനിമകളില്‍ അഞ്ച് സിനിമകള്‍ക്ക് മാത്രമാണ് വന്‍ വിജയം നേടാന്‍ സാധിച്ചത്.

അഞ്ചാം പാതിര:

Anjaam Pathira Review | Anjaam Pathira Malayalam Movie Review by K. R. Rejeesh | nowrunning

2020-ന്റെ തുടക്കത്തില്‍ തന്നെ എത്തിയ മികച്ച സൈക്കോ ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ കൂടിയായിരുന്നു. ഷറഫുദീന്‍, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങി ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അയ്യപ്പനും കോശിയും:

Ayyappanum Koshiyum Review: A Masterstroke From Sachy With Masterful Exhibitions By Prithviraj And Biju Menon (Rating: ***1/2) - Social News XYZ

സംവിധായകനും തിരക്കഥകൃത്തുമായ സച്ചിയുടെ അവസാനത്തെ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച ചിത്രം സൂപ്പര്‍ ഹിറ്റ് വിജയം നേടി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞവയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളും ഇപ്പോള്‍ ഒരുങ്ങുന്നുണ്ട്.

ഷൈലോക്ക്:

Shylock Day 1 Collection – Shylock 1st Day Box Office Collections | Mammootty, Raj Kiran | Oracle Globe

രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. ലോക്ഡൗണിന് മുന്നേ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. മാസ് ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ഷൈലോക്ക് എത്തിയത്. മമ്മൂട്ടിയുടെ ഓള്‍റൗണ്ടര്‍ പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

ഫോറന്‍സിക്:

Forensic: cliches and evil stereotypes kill the thrill | KochiPost

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ ആദ്യ മുഴുനീള ചിത്രമായാണ് ഫോറന്‍സിക് സിനിമ എത്തിയത്. ടൊവിനോ തോമസും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളായ സൈക്കോ ത്രില്ലര്‍ ഗംഭീര വിജയമാണ് നേടിയത്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

വരനെ ആവശ്യമുണ്ട്:

Varane Avashyamund Movie Review | Varane Avashyamund Review And Rating | Varane Avashyamund Review - Filmibeat

Read more

സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് വരനെ ആവശ്യമുണ്ട് സിനിമ എത്തിയത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം തിയേറ്ററില്‍ വന്‍ വിജയം നേടി. കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും ജോഡികളായി എത്തിയ ചിത്രം കൂടിയാണിത്.