അയാളെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമം: നിഗൂഢത നിറച്ച് വീണ്ടും ക്രിസ്റ്റഫര്‍

മമ്മൂട്ടി- ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ‘അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്’ എന്ന് ടാഗോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട് പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.’ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും