ഒറ്റ ദിവസം നാല് സിനിമകൾ; വീണ്ടും ഞെട്ടിച്ച് സോഫിയ പോൾ; ഇത്തവണ കൂടെ അൻവർ റഷീദും

മലയാളത്തിൽ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി കൊണ്ട് സിനിമാ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് സോഫിയ പോളിന്റെ വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദ്യ സിനിമയായ ബാംഗ്ലൂർ ഡെയ്സ് മുതൽ ഇങ്ങോട്ട് ഇതുവരെ ആകെ 6 സിനിമകൾ.

ആറ് എണ്ണവും നഷ്ടത്തിലാവാതെ സാമ്പത്തിക വിജയം നേടിയവയാണ്. ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി, ആർ. ഡി. എക്സ് എന്നിവയാണ് ആ ആറ് സിനിമകൾ. വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് അവരുടെ പത്താമത്തെ വർഷം പൂർത്തിയാക്കുകയാണ് ഈ വർഷം. അതിനോടനുബന്ധിച്ച് നാല് പുതിയ സിനിമകളുടെ പ്രഖ്യാപനമാണ് ഇന്നലെ വന്നത്. നാലും വലിയ പ്രതീക്ഷ നൽകുന്ന പ്രൊജക്ട്സ്.

അതിൽ അൻവർ റഷീദിനൊപ്പം വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തയാണ് സിനിമ പ്രേക്ഷകരെ ഏറ്റവും കൂടുതൽ സന്തോഷത്തിലാക്കുന്നത്. വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് ചിത്രമായിരിക്കും അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം. പ്രൊഡക്ഷൻ നമ്പർ 10 എന്നാണ് ഇപ്പോൾ സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. അഞ്ജലി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബാംഗളൂർ ഡെയ്സ് എന്ന സിനിമയിൽ അൻവർ റഷീദായിരുന്നു കോ പ്രൊഡ്യൂസർ. ട്രാൻസ് എന്ന സിനിമയ്ക്ക് ശേഷം അൻവർ റഷീദ് വീണ്ടും സംവിധാന കുപ്പായമണിയുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത് നിർമ്മാണ സംരംഭം, പ്രൊഡക്ഷൻ നമ്പർ 7 എന്നാണ് ഈ സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. ജാനെ മൻ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായ ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് എട്ടാമതായി വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്നത്.

ആർ. ഡി. എക്സ് എന്ന സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം നഹാസ് ഹിദായത്തും സോഫിയ പോളും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഒൻപതാമത് സിനിമ. ആർ. ഡി. എക്സ് 80 കോടി രൂപയോളം കളക്ഷൻ നേടി തിയേറ്ററിൽ നിറഞ്ഞ സദസുകളിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി