ഫ്രൈഡേ ഫിലിം ഹൗസിന്റെ മ്യൂസിക് കമ്പനിയ്ക്ക് തുടക്കം; ആദ്യ ഗാനം പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി. പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കമ്പനി നിര്‍മിച്ച ആദ്യ ഗാനം റിലീസ് ചെയ്തു. വയനാടന്‍ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന്‍ ആണ്. റഷീദ് നാസെര്‍ ആണ് സംഗീതം നല്‍കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഷീദ് നാസെര്‍, ആരാധ്യ ആനി, വിനയ് ബാബു, ജീവന്‍, ബിബിന്‍ എന്നിവരാണ് അഭിനേതാക്കള്‍.

വിജയ് ബാബുവിന്റെ വാക്കുകള്‍….

ഇന്ന് നമ്മള്‍ മലയാളികള്‍ക്ക് വിഷുദിനം. ഒരു കൊയ്ത്തുകാലത്തിന്റെ / പുതു വര്‍ഷത്തിന്റെ ആരംഭം . ഇതുവരെയെന്നപോലെ, നമ്മുക്ക് ഒരുമിച്ച് തന്നെ കൊറോണ എന്ന മഹാമാരിയെ നേരിടാം.അല്പം വേറിട്ടതെങ്കിലും, പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കം ഇട്ടുകൊണ്ട് തന്നെ ഈ വിഷു നമുക്ക് കൊണ്ടാടാം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഒരു എളിയ സംരംഭത്തിന് ഈ അവസരത്തില്‍ തുടക്കം കുറിക്കുകയാണ്: ഫ്രൈഡേ മ്യൂസിക് കമ്പനി. ലോകത്തിന് മുന്‍പില്‍ കേരളം വീണ്ടും അതിജീവിച്ച് കാണിക്കുമ്പോള്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും തിരി തെളിയുമ്പോള്‍, ഒരു കുഞ്ഞു മ്യൂസിക് വീഡിയോ നിങ്ങള്‍ക്കായി ഫ്രൈഡേ മ്യൂസിക് കമ്പനി സമര്‍പ്പിക്കുന്നു. ഇന്ന് വിഷു ദിനത്തില്‍ “വയനാടന്‍ പുലരിമഞ്ഞില്‍ ആവി പറക്കണ കട്ടന്‍കാപ്പി” പോലെ അവള്‍ …

 

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ