ലഹരി ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം, എത്ര വലിയ താരമായാലും മാറ്റിനിര്‍ത്തും: സൂക്ഷിച്ചാല്‍ നല്ലതെന്ന് സുരേഷ് കുമാര്‍

ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ‘ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം ‘അമ്മ’യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്. സുരേഷ് കുമാര്‍ പറഞ്ഞു.

ആരൊക്കെ ഉപയോഗിക്കുമെന്ന് എല്ലാവര്‍ക്കും അറിയമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല.

ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല’- സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ പറഞ്ഞിരുന്നു. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിച്ച് പരിശോധന നടത്താനാണ് തീരുമാനം. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ സെറ്റുകളില്‍ റെയ്ഡ് നടത്തും. ിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്‌സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന അമ്മ. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്.

Latest Stories

സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം: ബി ഗോപാലകൃഷ്ണന്‍

റൊണാൾഡോ ഒരിക്കലും മെസിയെക്കാൾ കേമനല്ല, 20 വർഷമായി അവൻ ചെയുന്നത് നിങ്ങൾ നോക്കു: ജാവിയർ മഷെറാനോ

IPL 2025: ആ ദിവസം ഞാൻ തീരുമാനിച്ചു ധോണിയുമായി അന്ന് മാത്രമേ സംസാരിക്കു എന്ന്, വലതുവശത്തും ഇടതുവശത്തും 10 ...; സഞ്ജു സാംസന്റെ വീഡിയോ വൈറൽ

എന്റെ കുഞ്ഞ് കൈമടക്ക് വാങ്ങിയിട്ടില്ല, മമ്മൂട്ടി മെസേജ് അയച്ച് ആശ്വസിപ്പിച്ചു.. മോഹന്‍ലാല്‍ പോസ്റ്റിട്ടാല്‍ ഷെയര്‍ ചെയ്യേണ്ടത് മര്യാദയാണ്: മല്ലിക സുകുമാരന്‍

'ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ'; സമരത്തിന്റെ അമ്പതാം ദിനം മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാരുടെ പ്രതിഷേധം

IPL 2025: ഏറ്റവും മോശം ടീം നിങ്ങൾ തന്നെയാടാ മക്കളെ, ബുദ്ധി ഉള്ള ഒരെണ്ണം പോലും തലപ്പത്ത് ഇല്ലെ; കുറ്റപ്പെടുത്തലുമായി ആകാശ് ചോപ്ര

സ്വർണവില വർധനവ് തുടരുന്നു; കൈവശമുള്ളവർക്കെല്ലാം നേട്ടം

'പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവ്'; 'സേവ് ലക്ഷദ്വീപ്' ക്യാംപയിനും സിഎഎയും ഉയർത്തി ആർഎസ്എസ് മുഖപത്രം; നടന് ഇരട്ടത്താപ്പെന്നും രൂക്ഷ വിമർശനം

'എനിക്കില്ലാത്ത പേടി എന്തിനാണ് നിങ്ങള്‍ക്ക്' എന്ന് പൃഥ്വിരാജ് ചോദിച്ചു: ദീപക് ദേവ്

IPL 2025: അവന്മാർ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം, ആ ഒരു കാരണം പണിയായി: റുതുരാജ് ഗെയ്ക്‌വാദ്