'ഇതല്‍പം കടന്ന് പോയി, ഹിന്ദിയില്‍ നിന്നും നിങ്ങള്‍ പഠിക്കേണ്ടതുണ്ട്'; ജോജി ടീമിന് ബോളിവുഡില്‍ നിന്നും തുറന്ന കത്ത്

ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രം “ജോജി”ക്ക് പ്രശംസകളുമായി ബോളിവുഡ് താരം ഗജ്രാജ് റാവു. ജോജി കണ്ടതിന് ശേഷമുള്ള ഗജ്‌രാജിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് സിനിമകളെ വിമര്‍ശിച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ഗജ്‌രാജ് റാവുവിന്റെ കുറിപ്പ്:

പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകര്‍ക്കും (പ്രത്യേകിച്ച് ഫഹദ് ഫാസിലിനും സുഹൃത്തുക്കള്‍ക്കും)

ഞാന്‍ ഈയടുത്താണ് ജോജി കണ്ടത്. ഇത് തുറന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. മതിയെന്ന് പറഞ്ഞാല്‍ മതി. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന്.

നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാര്‍ക്കറ്റിങ് കാമ്പ്യനുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണ്? വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇതല്‍പം കടന്ന് പോയി.

ഞാന്‍ ഈ പറഞ്ഞതൊന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സിനിമകള്‍ ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്‌കോണുമായി ഞാന്‍ റെഡിയായിരിക്കും.

എന്ന്
ഗജ്രാജ് റാവു
ചെയര്‍മാന്‍ (സ്വയം പ്രഖ്യാപിതന്‍),
ഫഹദ് ഫാസില്‍ ഫാന്‍ ക്ലബ് (വടക്കന്‍ മേഖല)

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം