Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

വിനയന്റെ മകന്‍ നായകനാകുന്നു, ‘ഗാംബിനോസ്’ പറയുന്നത് വ്യത്യസ്തമായ കുടുംബകഥ

, 12:43 pm

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ നായകനാകുന്ന പുത്തന്‍ ചിത്രമാണ് ഗാംബിനോസ്. ക്രൈം ത്രില്ലര്‍ മൂവിയായ ഗാംബിനോസ് സംവിധാനം ചെയ്യുന്നത് ഗിരീഷ് മട്ടടയാണ്. മലബാറില്‍ ഉണ്ടായിരുന്ന ക്രൈം ഫാമിലിയായ ഗാംബിനോസ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കുടംബ ബന്ധങ്ങളുടെ കഥപറയുന്ന ഈ ചിത്രത്തില്‍ രാധിക ശരത്കുമാര്‍ , സമ്പത്ത്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു അമ്മയും അവരുടെ നാല് ആണ്‍ മക്കളും അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ഗാംബിനോസ് എന്ന ചിത്രത്തില്‍ ഗിരീഷ് മട്ടാട ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിലെ വഴിത്തിരിവാകുന്ന മുസ്തഫ എന്ന കഥാപാത്രത്തെയാണ് വിഷ്ണു വിനയന്‍ അവതരിപ്പിക്കുന്നത്. മാസും ക്ലാസുമായി നിരവധി സിനിമകള്‍ വന്നുപോയ മലയാളത്തില്‍ മികച്ചൊരു ത്രില്ലര്‍ സിനിമയായിരിക്കും ഇത്.

കങ്കാരു ബ്രോഡ്കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ, നീരജ , ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രത്തെ രാധിക ശരത്കുമാര്‍ അഭിനയിക്കുന്നു. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.

Advertisement