'നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്'; പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥയെന്ന് പിഷാരടി

“പഞ്ചവര്‍ണ്ണ തത്ത”യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗാനഗന്ധര്‍വ്വന്‍”. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഉറ്റസുഹൃത്ത് ധര്‍മ്മജന്‍ എത്തിയ സന്തോഷം രസകരമായ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മജന്റെ വരവ്.

“ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി. ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടായി മമ്മൂക്കയുടെ കമെന്റ് “സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല” ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന്‍ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍….ധര്‍മജന്‍ പറഞ്ഞു “നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്. പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ.” പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്.

Latest Stories

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്