'കലാസദന്‍ ഉല്ലാസി'ന്റെ ചെറിയ ജീവിതം വലിയ വിജയം ആക്കിയ നിങ്ങള്‍ക്ക് നന്ദി; ഗാനഗന്ധര്‍വ്വന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ട് രമേഷ് പിഷാരടി

മമ്മൂട്ടി നായകനായെത്തിയ രമേഷ് പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കലാസദന്‍ ഉല്ലാസിന് വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് നന്ദിയര്‍പ്പിച്ച് എത്തിയിരിക്കുകയാണ് പിഷാരടി.

കലാസദന്‍ ഉല്ലാസിന്റെ ചെറിയ ജീവിതം വലിയ വിജയം ആക്കി തന്നതിന് നന്ദി എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്. മമ്മൂട്ടി, സഹനിര്‍മ്മാതാവ്, സഹരചയിതാവ് ഹരി പി നായര്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയും ആ പോസ്റ്റിനൊപ്പം ഉണ്ട്. ഇച്ചയീസ് പ്രൊഡക്ഷന്‍സിനൊപ്പം ചേര്‍ന്ന് രമേഷ് പിഷാരടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തിലും പുറത്തും റിലീസ് ചെയ്തത്. വന്ദിത മനോഹരന്‍, സുരേഷ് കൃഷ്ണ, മണിജ് കെ ജയന്‍, ധര്‍മജന്‍, മുകേഷ്, ഇന്നസെന്റ്, ഹാരിഷ് കണാരന്‍, സുനില്‍ സുഗത, രാജേഷ് ശര്‍മ്മ, ദേവന്‍, സലിം കുമാര്‍, ജോണി ആന്റണി, സുധീര്‍ കരമന, മണിയന്‍ പിള്ള രാജു, റാഫി, ആര്യ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് മുന്നോട്ടു പോകുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം