'ഗാനഗന്ധര്‍വ്വനെ' കാത്ത് ആരാധകര്‍; പതിനൊന്ന് ലക്ഷത്തിനു മേല്‍ കാഴ്ചക്കാരുമായി ട്രെയ്‌ലര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ “ഗാനഗന്ധവര്‍വ്വനാ”യി കാത്തിരിക്കുകയാണ് ആരാധകര്‍. രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പതിനൊന്ന് ലക്ഷത്തിന് മേല്‍ കാഴ്ചക്കാരാണുള്ളത്. മമ്മൂട്ടി എന്ന നടന്റെ അഭിനയ വൈഭവം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

“ബെസ്റ്റ് ആക്ടര്‍” പോലുള്ള ഒരു ചിത്രമായിരിക്കും ഗാനഗന്ധര്‍വ്വന്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

Latest Stories

'ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാൻ എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാമെന്നാണ്'; വിമർശിച്ച് എകെ ബാലൻ

മലപ്പുറത്ത് അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയില്ല; സ്വതന്ത്ര വായുപോലും ലഭിക്കുന്നില്ല; എല്ലാം ചിലര്‍ സ്വന്തമാക്കുന്നു; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

MI VS LSG: വെടിക്കെട്ട് ബാറ്ററുടെ പുറത്താവലിന് പിന്നില്‍ രോഹിതിന്റെ കാഞ്ഞബുദ്ധി, ഹാര്‍ദിക്ക് പറഞ്ഞപ്പടി അനുസരിച്ചു, ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം

'വഖഫ് ബോർഡിനെക്കാൾ ഭൂസ്വത്ത് കത്തോലിക്ക സഭക്ക്'; ലേഖനം മുക്കി ആർഎസ്എസ് വാരിക

പൃഥ്വിരാജിനും പണി കിട്ടി, 'എമ്പുരാന്‍' വെട്ടികൂട്ടിയാലും വെറുതെ വിടില്ല; നടന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ

'മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുന്നു, മുസ്‌ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമം'; ബിജെപിക്കെതിരെ മന്ത്രി വി അബ്ദുറഹ്മാൻ

പിഎച്ച്ഡി പ്രവേശനം നിഷേധിച്ചു; ബനാറസ് ഹിന്ദു സർവകലാശാലയിൽ ദലിത് വിദ്യാർത്ഥി നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക്

ചരിത്രത്തിന് തൊട്ടരികെ സഞ്ജു സാംസൺ, റെക്കോഡ് നേട്ടത്തിൽ മറികടക്കാൻ ഒരുങ്ങുന്നത് ഇതിഹാസത്തെ; തടയാൻ ഒരുങ്ങി ശ്രേയസ് അയ്യർ

'യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ വ്യാജ വിവാഹ രേഖകളുണ്ടാക്കി'; ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ