ചലച്ചിത്ര അക്കാദമിക്കെതിരെ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്ത്. ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസ് മാത്രമായി അക്കാദമി അധഃപതിച്ചുവെന്നാണ് വിമര്‍ശനം.
സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവര്‍ത്തനം. അടുത്ത തലമുറക്ക് റിസര്‍ച്ച് ചെയ്യാനുള്ള സെന്ററായി നിലനില്‍ക്കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഫിലിം ഫെസ്റ്റിവല്‍ സംഘാടനവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനമാണ് ചലച്ചിത്ര അക്കാദമിക്കെതിരെ ഉയര്‍ന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എയുടെ വിമര്‍ശനം.