റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ കഞ്ചാവ് വേട്ട; 7 ഗ്രാം കഞ്ചാവ് പിടിച്ചു

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് വേട്ട. 7 ഗ്രാം കഞ്ചാവ് ആണ് വേടന്റെ കൊച്ചിയിലെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.

വേടന്റെ ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. 9 പേരടങ്ങുന്ന സംഘമാണ് ആണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച വേടന്‍ രംഗത്തെത്തിയിരുന്നു. സിന്തറ്റിക് ഡ്രഗുകള്‍ നമ്മുടെ തലച്ചോറിനെ കാര്‍ന്നു തിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളെ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്ന് തന്നോട് പറഞ്ഞതായും വേടന്‍ പറഞ്ഞിരുന്നു. തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു വേടന്‍ സംസാരിച്ചത്.

Read more