റെക്കോഡുകൾ തകർത്ത് ഗരുഡൻ; ചിത്രം അൻപത് കോടി ക്ലബ്ബിലേക്ക്?

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് ബിജു മേനോനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ക്രൈം- ത്രില്ലർ സിനിമയാണ് ഗരുഡൻ.

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായമാണ് ഗരുഡന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതേ സമയം മികച്ച കളക്ഷൻ റിപ്പോർട്ടുകളും ചിത്രത്തിന് കിട്ടുണ്ട്.

വേൾഡ് വൈഡ് കളക്ഷനായി 20 കോടി രൂപയാണ് ഗരുഡൻ ഇതുവരെ നേടിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഗരുഡന് തുടർന്നും ഗംഭീര റിപ്പോർട്ടുകളാണ് കിട്ടിയത്. കേരള ബോക്സ് ഓഫീസിൽ നിന്നു മാത്രം 12 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം വൈകാതെ തന്നെ അൻപത് കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

സമീപകാല മലയാളം സിനിമയിൽ പുറത്തിറങ്ങിയ മികച്ച ത്രില്ലറുകളുടെ കൂട്ടത്തിൽ ഗരുഡൻ സ്ഥാനമുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍