ഗുസ്തിക്കാരനായി വിഷ്ണു, തല്ലിന് ഒരുങ്ങി ഐശ്വര്യ ലക്ഷ്മി; ഗാട്ട കുസ്തി ട്രെയിലര്‍ പുറത്ത്

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്‌പോര്‍സ് ഡ്രാമ ചിത്രമാണ് ഗാട്ട കുസ്തിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. . നാട്ടില്‍ തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. എന്നാല്‍ താന്‍ കല്യാണം കഴിക്കുന്ന കുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ആഗ്രഹം. നാട്ടില്‍ വഴക്കാളിയായതുകൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് വീരയ്ക്ക് വിവാഹം നടക്കുന്നില്ല.

അവസാനം കേരളത്തില്‍ നിന്നും കീര്‍ത്തി എന്ന കുട്ടിയെ വീര വിവാഹം കഴിക്കുന്നു. മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനറങ്ങുന്ന പെണ്‍കുട്ടിയാണ് കീര്‍ത്തി. കല്യാണത്തെ തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഹരീഷ് പേരടി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തും.

വിഷ്ണു വിശാലിന്റെ വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെയും തെലുങ്ക് താരം രവി തേജയുടെ ആര്‍ടി ടീം വര്‍ക്ക്‌സിന്റെയും സംയുക്ത നിര്‍മ്മാണ സംരംഭമായിരിക്കും. തെലുങ്കില്‍ മട്ടി കുസ്തി എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക.

വെണ്ണില കബഡി കുഴു (2009) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിഷ്ണുവിന്റെ മൂന്നാമത്തെ കായിക ചിത്രമാണ് ഈ ചിത്രം. 2014-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ, ജീവ എന്ന സിനിമ ക്രിക്കറ്റ് കളിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളും രാഷ്ട്രീയവും കൈകാര്യം ചെയ്തിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം