സൂര്യയെ നായകനാക്കി സിനിമ പ്രഖ്യാപിച്ചു, ഒടുവില്‍ വിക്രം പൂര്‍ത്തിയാക്കി..; കാരണം വ്യക്തമാക്കി ഗൗതം മേനോന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വിക്രത്തെ നയകനാക്കി 2017ല്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. സ്‌പൈ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ചിത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് സൂര്യയെ ആയിരുന്നു.

2013ല്‍ സൂര്യയെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചെങ്കിലും ഷൂട്ടിംഗ് തുടങ്ങാനായില്ല. പിന്നീടാണ് ചിത്രത്തിലേക്ക് വിക്രം എത്തിയത്. എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും സൂര്യ പിന്മാറിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍.

സൂര്യയ്ക്കായാണ് കഥ എഴുതിയത്, എന്നാല്‍ സിനിമയുടെ ആശയം താരത്തിന് കണക്ട് ആയില്ല. ധ്രുവനച്ചത്തിരത്തിന് റഫറന്‍സ് പോയിന്റ് ഇല്ല എന്നതാണ് താരത്തെ ആശങ്കപ്പെടുത്തിയത്. സ്‌പൈ ത്രില്ലറുകള്‍ തമിഴ് സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നതിനാല്‍ സിനിമ പ്രേക്ഷകരിലെത്തുമോ എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഒരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ കഥ വിക്രമിന് ഒരുപാട് ഇഷ്ടപ്പെട്ടു. അദ്ദേഹം സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അത് മാത്രമല്ല ധ്രുവനച്ചത്തിരത്തിനായി നിര്‍മ്മാതാവിനെ കൊണ്ടുവന്നതും വിക്രമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമയ്ക്ക് സീക്വല്‍ ഉണ്ടായാല്‍ അതില്‍ അഭിനയിക്കാനുള്ള താല്‍പര്യവും വിക്രം പ്രകടിപ്പിച്ചിരുന്നുവെന്നും ഗൗതം മേനോന്‍ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതേസമയം, നവംബര്‍ 24ന് ആണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ്. മലയാളി താരം വിനായകനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍