‘വേട്ടയാട് വിളയാട്' രണ്ടാം ഭാഗം ഉടൻ: വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ​ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാ​ഗം വരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ.

ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയെന്നും സിനിമ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്

ചിത്രത്തിൽ അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെ സിനിമയിലെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായി മുൻപ് വന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

2008ലാണ് സിനിമ റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായിട്ടാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തിയത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിരുന്നു

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന