ഞാന്‍ മണിരത്‌നം ആണല്ലോ, അതുകൊണ്ട് 4.30ന് തന്നെ താരങ്ങള്‍ എല്ലാം എത്തും..; മണ്ടന്‍ ചോദ്യത്തിന് ഗൗതം മേനോന്റെ തഗ് മറുപടി

ചോദ്യം മാറിപ്പോയ അവതാരകന് തഗ് മറുപടി നല്‍കി ഗൗതം മേനോന്‍. ”ചെക്ക ചിവന്ത വാനം സിനിമ ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ? ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സാമി… ഇവരെയൊക്കെ എങ്ങനെ മാനേജ് ചെയ്തു…” അവതാരകന്റെ ചോദ്യം.

മണിരത്‌നം സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെക്ക ചിവന്ത വാനം. എന്നാല്‍ ഗൗതം മേനോന്‍ ഈ ചോദ്യം സ്വീകരിച്ചത് വളരെ രസകരമായാണ്. താനാണ് ചെക്ക ചിവന്ത വാനം സംവിധാനം ചെയ്തത് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

”സത്യം, വളരെ ബുദ്ധിമുട്ടേറിയ ഷൂട്ടായിരുന്നു. വിജയ് സേതുപതി, ചിമ്പു, അരുണ്‍ വിജയ്, അരവിന്ദ് സാമി ഇവരൊക്കെ തിരക്കേറിയ താരങ്ങളാണ്. ഇവരുടെയൊക്കെ ഡേറ്റ് വേണം. പക്ഷേ ഞാന്‍ മണിരത്‌നം ആണല്ലോ. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ഇവരെയൊക്കെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചു.”

”രാവിലെ 4.30 മണിക്ക് ഷൂട്ട് തുടങ്ങും. നടന്മാരെല്ലാം കൃത്യ സമയത്ത് തന്നെ സെറ്റിലെത്തും. ഗൗതം മേനോന്റെ സെറ്റില്‍ ചിമ്പു എത്തുന്നത് 7 മണിക്കാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പക്ഷേ അദ്ദേഹം ഇവിടെ എനിക്ക് വേണ്ടി കൃത്യസമയത്ത് എത്തി” എന്നാണ് ഗൗതം മേനോന്‍ കൊടുത്ത മറുപടി.

ഈ അഭിമുഖവും ഗൗതം മേനോന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. സന്ദര്‍ഭം മനോഹരമായി കൈകാര്യം ചെയ്ത ഗൗതം മേനോനെ പ്രശംസിച്ച് ട്രോള്‍ വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ