തോളിലൂടെ കൈയിട്ട് വിജയ്, തട്ടിമാറ്റി വിദ്യാര്‍ത്ഥിനി..; വൈറല്‍ വീഡിയോയുടെ വാസ്തവം ഇതാണ്..

പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ നടന്‍ വിജയ്യുടെ കൈ തട്ടിമാറ്റി പെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പൊന്നാട അണിയിച്ച ശേഷം നടന്‍ തോളില്‍ കൈവച്ചതോടെ കൈ എടുത്തു മാറ്റുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വിജയ്യുടെ കൈ തട്ടിമാറ്റി പെണ്‍കുട്ടി എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും അപ്‌ലോഡ് ചെയ്യാതെ ഒരു ഭാഗം മാത്രം കട്ട് ചെയ്താണ് വീഡിയോ എത്തിയിരിക്കുന്നത്. ചടങ്ങിന്റെ മുഴുവന്‍ വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോ അവിടെ അവസാനിക്കുന്നില്ല. വിജയ്യുടെ കൈ ചേര്‍ത്തുപിടിക്കാന്‍ വേണ്ടിയായിരുന്നു പെണ്‍കുട്ടി ഇങ്ങനെ പ്രതികരിച്ചത്. തോളില്‍ നിന്നും വിജയ്‌യുടെ കൈ എടുത്തുമാറ്റുന്ന പെണ്‍കുട്ടി അദ്ദേഹത്തിന്റെ കൈ പിടിച്ച് താരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

പിന്നീട് നടനോട് കുശലാന്വേഷണം നടത്തുന്നതും കാണാം. ഇത്തരത്തില്‍ ഒരു വീഡിയോയുടെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ രോഷമാണ്. വീഡിയോ പ്രചരിപ്പിച്ച വ്യക്തിയോട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത് എന്നും ഒരു വിഭാഗം ചോദിക്കുന്നുണ്ട്. റീച്ചിന് വേണ്ടി എന്തും ചെയ്യാമോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Latest Stories

ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; ആറ് സൈനികര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

കലോത്സവത്തിനിടെ കടന്നുപിടിച്ചു; കുസാറ്റ് സിന്റിക്കേറ്റ് അംഗം പികെ ബേബിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ സബീന പോള്‍ അന്തരിച്ചു

'ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില'; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ കുറിച്ച്'; ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ല; പിന്തുണച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി

മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

മോസ്‌കോയിലേക്ക് മോദിയും വടക്കു കിഴക്ക് രാഹുലും പറയുന്ന രാഷ്ട്രീയം; മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

ഇംഗ്ലണ്ട് vs നെതെർലാൻഡ് സെമി ഫൈനലിലെ പ്രീമിയർ ലീഗ് സ്വാധീനം ആവേശകരമായ കളി ഉറപ്പാക്കുമെന്ന് മുൻ ഡച്ച് ഡിഫൻഡർ