ആദ്യം കത്തിക്കയറി, രണ്ടാം വാരം നിലയില്ലാ കയത്തിലേക്ക് ഗോഡ് ഫാദര്‍, വീണ്ടും പരാജയം രുചിച്ച് ചിരഞ്ജീവി, സംഭവിച്ചത്

മലയാളത്തിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ റീമേക്ക് ഗോഡ്ഫാദര്‍ ബോക്‌സോഫീസ് ഗെയിമില്‍ ചിരഞ്ജീവിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യവാരത്തെ കത്തിക്കയറലിന് ശേഷം തീയേറ്രറുകളില്‍ പരാജയം രുചിച്ചിരിക്കുകയാണ് ഗോഡ് ഫാദര്‍. ചിത്രം പൂര്‍ണ്ണമായും കൂപ്പുകുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിയെ

2017-ല്‍ പുറത്തിറങ്ങിയ ഖൈദി നമ്പര്‍ 150 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തിയേറ്റര്‍ വിജയം. അതിനുശേഷം, ബോക്സ് ഓഫീസ് വിജയം താരത്തിന് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സെയ് റാ നരസിംഹ റെഡ്ഡി തകര്‍ന്നിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ ആചാര്യ ഒരു വലിയ പരാജയമായി മാറുകയും ചെയ്തു.

ഗോഡ്ഫാദര്‍ ചിരഞ്ജീവിയുടെ ഭാഗ്യം തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മെഗാസ്റ്റാറിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചിത്രം ഓപ്പണിംഗ് നടത്തിയില്ലെങ്കിലും, വാരാന്ത്യത്തില്‍ ഇത് പോസിറ്റീവ് ട്രെന്‍ഡ് കണ്ടു

ഗോഡ്ഫാദര്‍ തീയേറ്ററുകളില്‍ 12 ദിവസം പൂര്‍ത്തിയാക്കി . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം ഒരു കോടിക്ക് താഴെയെത്തിയത്. അതേസമയം, ചിരഞ്ജീവിയുടെ അടുത്ത ചിത്രം, അതായത് മെഗാ 154 (വര്‍ക്കിംഗ് ടൈറ്റില്‍) അടുത്ത വര്‍ഷം സംക്രാന്തിക്ക് റിലീസ് ചെയ്യും. പ്രഭാസിന്റെ ആദിപുരുഷിനൊപ്പമാണ് റിലീസ്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം