പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രമാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രം ഗോൾഡ് ഓണത്തിന് തിയേറ്ററുകളിൽ എത്തും. ഈ വർഷം ഓണം റിലീസ് ആയി ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്’, എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്നാൽ തിയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്കുവച്ചിട്ടിട്ടില്ല. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അൽഫോൺസ് പുത്രൻ ചിത്രം കൂടിയാണ് ഗോൾഡ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻറെ ടീസറും ട്രെയ്‌ലറും ഇതിന് മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിൻറെ പോസ്റ്റർ ഒരുക്കിയത്.