ഓട്ടോ വിളിച്ച് ഇമ്രാന് സര്‍പ്രൈസ് നല്‍കി ഗോപി സുന്ദര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഗായകന്‍ ഇമ്രാന്‍ ഖാന് നല്‍കിയ വാഗ്ദാനം പാലിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന് മറ്റൊരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഒരു ഗാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയാണ് ഗോപി സുന്ദര്‍ ഗായകനെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായെങ്കിലും ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഇപ്പോഴും ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നത്. മാസ്‌ക് ധരിച്ച് ഈ ഓട്ടോയില്‍ കയറുകയായിരുന്നു ഗോപി സുന്ദര്‍. ഇടയ്ക്ക് ചായ കുടിക്കാനായി ഓട്ടോ നിര്‍ത്തിയ ശേഷം സൗഹൃദ സംഭാഷണത്തിനിടെയാണ് തന്റെ പേര് ഇമ്രാനോട് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയത്.

ഇതോടെ ഞെട്ടിപ്പോയ ഇമ്രാന്റെ കൈകളിലേക്ക് പുതിയ പാട്ടിന്റെ അഡ്വാന്‍സും നല്‍കി. ഗോപി സുന്ദര്‍ തന്നെയാണ് ഈ സര്‍പ്രൈസ് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്.

അധികം താമസമില്ലാതെ പാട്ടിന്റെ റെക്കോഡിംഗ് ഉണ്ടാകുമെന്നും ഗോപി സുന്ദര്‍ അറിയിച്ചു. പറഞ്ഞ വാക്കിന് വില കല്‍പ്പിച്ച ഗോപി സുന്ദറിന്റെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി