'ബിലാല്‍' ജോണ്‍ കുരിശിങ്കല്‍ ഈസ് ഓണ്‍; അമല്‍ നീരദുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഗോപി സുന്ദര്‍

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന “ബിഗ് ബി”യുടെ രണ്ടാം ഭാഗം “ബിലാല്‍” ഉടന്‍ എത്തുമെന്ന് സൂചന നല്‍കി സംഗീതസംവിധായകന്‍ ഗോപിസുന്ദറും. 2007-ല്‍ തിയേറ്ററുകളിലെത്തിയ ബിഗ് ബി അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. വന്‍ ബോക്‌സോഫീസ് വിജയം നേടിയില്ലെങ്കിലും യുവാക്കള്‍ ചിത്രം ഏറ്റെടുത്തിരുന്നു.

മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചരുന്നു. ബിലാല്‍ ഉടന്‍ തന്നെ എത്തുമെന്ന് ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദര്‍ സിനിമയുടെ സംഗീതസംവിധാനത്തിലേക്ക് കടന്നതായുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവെച്ച് ഗോപി സുന്ദര്‍ മറ്റൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. “”2007-ല്‍ ഞാന്‍ ഈ ട്രാക്ക് സിനിമയ്ക്കു വേണ്ടി ചെയ്തു. അതിനു ശേഷം സ്‌റ്റൈല്‍ തന്നെ മാറ്റി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍.. ഇതിലെ ഓരോ ടെക്നീഷ്യനും അതൊരു വെല്ലുവിളി തന്നെയാണ്”” എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്.

മലയാളത്തിലെ മികച്ച ഒരു ഗ്യാംഗ്സ്റ്റര്‍  ചിത്രം കൂടിയാണ് ബിഗ് ബി. മനോജ് കെ ജയന്‍, ബോളിവുഡ് നടി നഫീസ അലി, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി