ഒരാഴ്ചയായി ക്വാറന്റൈനിലാണ്; കോവിഡ് പൊസിറ്റീവാണെന്ന് നടി ഗൗരി കിഷന്‍

നടി ഗൗരി കിഷന് കോവിഡ് സ്ഥിരീകരിച്ചു. ഗൗരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്വാറന്റൈനില്‍ കഴിയുകയാണെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഗൗരി വ്യക്തമാക്കി.

“”എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് അറിയിക്കാനാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊവിഡിനെ തുടര്‍ന്ന് ഞാന്‍ ക്വാറന്റൈനിലാണ്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സുഖപ്പെട്ടു വരികയാണ്. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നു തന്നെയില്ല. എല്ലാം പൂര്‍ണ്ണമായും ഭേദമാകുന്നത് വരെ ഞാന്‍ വിശ്രമത്തില്‍ കഴിയും. എല്ലാവരുടെയും സ്നേഹ സന്ദേശങ്ങള്‍ക്ക് നന്ദി”” എന്നാണ് താരത്തിന്റെ പോസ്റ്റ്.

കഴിഞ്ഞ രണ്ടാഴ്ച താനുമായി സമ്പര്‍ക്കത്തില്‍ പെട്ടവരെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഗൗരി നായികയായി എത്തിയ അനുഗ്രഹീതന്‍ ആന്റണി ഇന്നലെയാണ് റിലീസ് ചെയ്തത്. സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയായ താരമാണ് ഗൗരി. ധനുഷ് ചിത്രം കര്‍ണന്‍ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ