ഗോവിന്ദ് പത്മസൂര്യ വീണ്ടും നായകനാവുന്നു; 'മനോരാജ്യം' ടീസർ പുറത്ത്

ഗോവിന്ദ് പത്മസൂര്യയെ നായകനാക്കി റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മനോരാജ്യം’ ടീസർ പുറത്ത്. ജയസൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തിരിക്കുന്നത്.  ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വേൾഡ് പ്രീമിയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ താമസിക്കുന്ന, എന്നാല്‍ കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റെയും ജെവേതവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ യാണ് ഈണം പകർന്നിരിക്കുന്നത്.

കോ പ്രൊഡ്യൂസർ -രശ്മി ജയകുമാർ, മാർക്ക്‌ യു എസ് കോൺസെപ്ഷൻ – അയൂബ് തലശ്ശേരി പറമ്പിൽ.ബിജിഎം -സുപ, രാമു.ആർട്ട്‌ ഡയറക്ടർ – ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ.മേക്കപ്പ് -ലിജി വർഗീസ്,യാഷ്വി ജസ്വൽ.പ്രൊഡക്ഷൻ കൺട്രോളർ – പി സി മുഹമ്മദ്‌.കോസ്റ്റുംസ് – ശബാന,ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ -ലിനീഷ് ജോൺ. അസോസിയേറ്റ് ഡയറക്ടർ നൈനാൻ ഷെരീഫ്. അസിസ്റ്റന്റ് ഡയറക്ടർ സുബിൻ ജോസഫ്. അസോസിയേറ്റ് ക്യാമറാമാൻ അഷ്കർ അലി ഖാൻ.കളറിസ്റ്റ് – ബിലാൽ റഷീദ്.സൗണ്ട് ഡിസൈൻ -കരുൺ പ്രസാദ്.സ്റ്റിൽസ് -നിസാർ മൊയ്‌ദീൻ.ഡിസൈൻ – സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം