നിവിൻ പോളിയുടെ 'പടവെട്ടി'നു വേണ്ടി വേടന്‍ പാടുന്നു; സംഗീതം ഒരുക്കി ഗോവിന്ദ് വസന്ത

നിവിന്‍ പോളി നായകനാകുന്ന “പടവെട്ട്” ചിത്രത്തിന്റെ റെക്കോഡിംഗ് കൊച്ചിയില്‍ പുരോഗമിക്കുന്നു. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലി ആണ് ഗാനരചയിതാവ്.

വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നിവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു. “വോയിസ് ഓഫ് വോയിസ് ലെസ്” എന്ന മലയാളം റാപ്പ് സോങ്ങിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

നടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ലിജു കൃഷ്ണ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അദിതി ബാലനാണ് നിവിന്റെ നായികയായെത്തുന്നത്. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

ദീപക് ഡി. മേനോന് ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദലി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബിബിന്‍ പോള് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കലാസംവിധാനം സുഭാഷ് കരുണും നിര്‍വ്വഹിക്കുന്നു. മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്‌സ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം